സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ രണ്ടാഴ്ച സമയം

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ രണ്ടാഴ്ച സമയം

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രിലിമിനറി പരീക്ഷ ജൂണ്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 17നും നടക്കും. പരീക്ഷകള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച്‌ മൂന്ന് ആണ്.

ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ (ഐഎഎസ്) ഇന്ത്യന്‍ പോലീസ്‌ സര്‍വീസ്‌ (ഐപിഎസ് ) ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ (ഐഎഫ്എസ് ) എന്നിവയടക്കം 24 സര്‍വീസുകളിലേക്കാണ് പരീക്ഷ. ഉന്നത സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാന്‍ യൂണിയന്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്.

കഴിഞ്ഞ വര്‍ഷം 10,58,000 പേരാണ് പ്രിലിമിനറി പരീക്ഷയ്‌ക്കു രജിസ്‌റ്റര്‍ ചെയ്‌തത് അതില്‍ 10,564 പേര്‍ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടി. അഭിമുഖം നേരിട്ട 2304പേരില്‍ 829 പേരാണ് സിവില്‍ സര്‍വീസ്‌ കടമ്പ മറികടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.