വിക്ടേഴ്സ്: പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ്ബെല്‍ റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയായി

വിക്ടേഴ്സ്: പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ്ബെല്‍ റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഇന്നലെ പൂര്‍ത്തിയായി. ഈ ക്ലാസുകള്‍ ഓഡിയോ ബുക്കുകളായും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്സില്‍ ഫോണ്‍-ഇന്‍ രൂപത്തില്‍ ലൈവായി നടത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭിക്കും.

ഇന്ന് മുതല്‍ ഫസ്റ്റ്ബെല്ലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മൂന്നുവീതം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ എട്ട് മണി മുതലും എട്ട്, ഒന്‍പത് ക്ലാസുകള്‍ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.