ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000 ല്‍ നിന്ന് 90,000 ആയി ഉയര്‍ത്തും.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള സ്‌കില്‍ഡ് ലേബര്‍ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും കൂടുതല്‍ അനുവദിക്കുമെന്ന് ജര്‍മനി. നടപടിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇത് ജര്‍മനിയുടെ വളര്‍ച്ചയ്ക്ക് പുതിയ ആക്കം നല്‍കുമെന്ന് പറഞ്ഞു.
തന്റെ മൂന്നാമത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ പ്രധാനമന്ത്രി മോഡി സ്വീകരിച്ചു. നൈപുണ്യമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000 ല്‍ നിന്ന് 90,000 ആയി ഉയര്‍ത്താന്‍ ഷോള്‍സ് ഭരണകൂടം തീരുമാനിച്ചതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു.
'ഇന്ത്യയുടെ ചലനാത്മകതയും ജര്‍മ്മനിയുടെ കൃത്യതയും കണ്ടുമുട്ടുമ്പോള്‍, ജര്‍മ്മനിയുടെ എഞ്ചിനീയറിങും ഇന്ത്യയുടെ ഇന്നൊവേഷനും കണ്ടുമുട്ടുമ്പോള്‍.. ഇന്‍ഡോ-പസഫിക്കിനും മുഴുവന്‍ ലോകത്തിനും ഒരു മികച്ച ഭാവി തീരുമാനിക്കപ്പെടുന്നു'- പ്രധാനമന്ത്രി വ്യക്തമാക്കി.
ജര്‍മ്മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് വിവിധ വ്യവസായങ്ങളിലായി രാജ്യത്ത് 5.7 ലക്ഷത്തിലധികം തൊഴില്‍ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. ഈ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിന് വിദേശ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായിട്ടാണ് പുതിയ വിസ നയത്തെ കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.