ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ രണ്ടാമത്തെ മെത്രാൻ ആയിരുന്ന മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സിമ്പോസിയത്തിന് മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ രാവിലെ 11.30ന് പിതാവിൻ്റെ മാതൃ ഇടവകയായ കൈനകരി സെൻറ് മേരീസ് പള്ളിയിൽ നിന്ന് ഛായചിത്ര പ്രയാണം ആരംഭിച്ചു.
രാവിലെ11.30ന് കൈനകരി സെൻ്റ് മേരിസ് ഇടവക വികാരി ഫാ. ജോസഫ് ചെമ്പിലകത്തിൽ നിന്ന് അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാവീട്ടിൽ ഛായാചിത്രം ഏറ്റുവാങ്ങി. തുടർന്ന് ആലപ്പുഴ , ചമ്പക്കുളം , പുളിങ്കുന്ന് , എടത്വാ, തൃക്കൊടിത്താനം , ചങ്ങനാശേരി ഫൊറോനകൾ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.