മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ട്വിസ്റ്റ്. തനിക്ക് ലഭിച്ച മണ്ഡലം മാറണമെന്നാണ് സച്ചിന്‍ സാവന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് അദേഹം. അന്ധേരി വെസ്റ്റില്‍ നിന്നാണ് അദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സച്ചിന്‍ സാവന്ത് അടക്കം 16 പേരുകള്‍ ഉണ്ടായിരുന്നത്.
അന്ധേരി വെസ്റ്റില്‍ നിന്ന് തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ സച്ചിന്‍ സാവന്ത് അതൃപ്തി അറിയിച്ചിരിക്കുകയാണ്. ബാന്ദ്ര ഈസ്റ്റില്‍ നിന്ന് തന്നെ മത്സരിപ്പിക്കണമെന്നാണ് സാവന്ത് ആവശ്യപ്പെടുന്നത്. ഈ മണ്ഡലത്തില്‍ താന്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദേഹം പറയുന്നു. അന്ധേരി വെസ്റ്റില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡിനോടും മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തലയുമായും സംസാരിച്ചിട്ടുണ്ട്. ബാന്ദ്ര ഈസ്റ്റ് സീറ്റ് തനിക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഈ സീറ്റിലാണ് താന്‍ ഏറെക്കാലം പ്രവര്‍ത്തിച്ചതെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
അതേസമയം ഇത് പാര്‍ട്ടിയിലെ കലാപമല്ല. മഹാവികാസ് അഗാഡി ഒറ്റക്കെട്ടായിട്ടാണ് നില്‍ക്കുന്നത്. മുന്നണിയുടെ പ്രഥമ പരിഗണന മഹായുതിയെ പരാജയപ്പെടുത്തുന്നതാണെന്നും അദേഹം പറഞ്ഞു. ബാന്ദ്ര ഈസ്റ്റ് സീറ്റ് ഞാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ സീറ്റ് ശിവസേന യുബിടിക്കാണ് പോയത്. അന്ധേരി വെസ്റ്റിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം അവിടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ വലിയ എതിര്‍പ്പുണ്ടെന്നും സാവന്ത് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.