തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പിഎസ്സി ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ക്കല്‍ വീണ് കരയുന്ന രംഗം ഇന്നലെ തലസ്ഥാന നഗരം കണ്ട കണ്ണീര്‍ കാഴ്ചയായിരുന്നു.
മുട്ടിലിഴഞ്ഞും യാചിച്ചും സമരം ചെയ്തവരെ കാണാന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമര വേദിയില്‍ ഉമ്മന്‍ ചാണ്ടിയെത്തിയപ്പോഴായിരുന്നു സംഭവം. ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര്‍ സമരവും തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായി.
ഉമ്മന്‍ചാണ്ടിയുടെ കുറിപ്പ്:
'സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.
നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി. പ്രിയ യുവ സ്നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.