സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്.
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നല്‍കേണ്ടതില്ല. ലോക്‌സഭയില്‍ വിഷയം സംസാരിക്കും. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.
ലോക്‌സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നല്‍കും. മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ പിച്ചിച്ചീന്തപ്പെടുന്നവര്‍ക്ക് വേണ്ടിയാകണം ഈ സമരമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യണം. നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണം. അവരോട് രാജിവെച്ച് പോകാന്‍ പറയണം. ആ സമരമാണ് നടക്കേണ്ടത്. ദ്രോഹികളെ വെച്ചു പൊറുപ്പിക്കരുത്. താനൊരു രാഷ്ട്രീയ ചായ്വും വെച്ചല്ല ഇത് പറയുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍ പുനര്‍ചിന്തിനം വേണ്ടി വരും. പൗരത്വ ഭേദഗതിയുടെ പേരില്‍ കോലാഹലം സൃഷ്ടിച്ചവരാണ് ഇവിടെയുള്ളത്. പല നിയമങ്ങളും മണ്ണിന്റെയും ജനങ്ങളടെയും നല്ലതിനാണ്.
നോര്‍ത്ത് ഇന്ത്യയില്‍ പോയി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തെറ്റായി പോയെന്ന് വാര്‍ത്താ സമ്മേളനം നടത്താമോയെന്ന് ഇന്നലെ ഒരു ട്രോളന്‍ ചോദിക്കുന്നത് കണ്ടു. സൗകര്യമില്ലെന്നേ പറയൂ.
അന്ന് അത് പിന്‍വലിച്ചപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ ബലക്കുറവ് സൃഷ്ടിക്കാനുള്ള അവസരത്തിനായാണ് എല്ലാവരും നോക്കി നില്‍ക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.