മാര്‍ തോമസ് തറയില്‍ ആധുനിക ലോകത്തോട് സംവദിക്കാന്‍ കഴിവുള്ള ഇടയന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം; പുതിയ ഇടയന് പ്രൗഢഗംഭീര സ്വീകരണം

 മാര്‍ തോമസ് തറയില്‍ ആധുനിക ലോകത്തോട് സംവദിക്കാന്‍ കഴിവുള്ള ഇടയന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം; പുതിയ ഇടയന് പ്രൗഢഗംഭീര സ്വീകരണം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുന്ന മാര്‍ തോമസ് തറയിലിന് വിശ്വാസ സമൂഹത്തിന്റെ പ്രൗഢഗംഭീര സ്വീകരണം. മാര്‍ തോമസ് തറയില്‍ ആധുനിക ലോകത്തോട് സംവദിക്കാന്‍ കഴിവുള്ള ഇടയനാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. തന്റെ പിന്‍ഗാമിയെക്കുറിച്ച് അഭിമാനം മാത്രമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ചങ്ങനാശേരിയുടെ ചരിത്രവും സിറോമലബാര്‍ സഭയുടെ ചരിത്രവും പറഞ്ഞാണ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗത പ്രസംഗത്തിന് തുടക്കം കുറിച്ചത്. പ്രാര്‍ത്ഥനയോടെയും വാദ്യമേളങ്ങളോടെയുമാണ് മാര്‍ തോമസ് തറയിലിന് വിശ്വാസ സമൂഹം വരവേറ്റത്.

അഭിവന്ദ്യരായ പിതാക്കന്മാര്‍ക്കൊപ്പം വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോ പോള്‍ദോ ജിറേല്ലിയും കേന്ദ്ര - സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചങ്ങനാശേരി അതിരൂപതയില്‍ നിന്നുമുള്ള പതിനായിരത്തിലധികം പ്രതിനിധികളും പങ്കെടുക്കും.

ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ വിശുദ്ധ കുര്‍ബന മധ്യേയുള്ള സന്ദേശം നല്‍കും.

11.45 ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിയുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആശംസകളും നേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.