ദുബായിൽ വിസക്കുള്ള മെഡിക്കൽ ഫലം ഓൺലൈനായി സ്വീകരിച്ചു തുടങ്ങി

ദുബായിൽ വിസക്കുള്ള മെഡിക്കൽ ഫലം ഓൺലൈനായി സ്വീകരിച്ചു തുടങ്ങി

ദുബായ്: ദുബായിൽ റെസിഡൻസി വിസക്കുള്ള മെഡിക്കൽ പരിശോധന ഫലം കഴിഞ്ഞ ദിവസം മുതൽ ഓൺലൈനായി സ്വീകരിച്ചു തുടങ്ങിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.

ഫെബ്രുവരി 14 ഞായറാഴ്ച മുതലാണ് ഇ -മെഡിക്കൽ ഫലം സ്വീകരിച്ചു തുടങ്ങിയത്. ദുബായിലെ വിസയ്ക്കുള്ള മെഡിക്കൽ റിസൾട്ടുകളുടെ സ്ഥിരീകരണത്തിന് പ്രത്യേക ഓൺലൈൻ ലിങ്ക് സജീവമാക്കിയതിനാൽ ഹാർഡ് കോപ്പിയിൽ സബ്മിറ്റ് ചെയ്തവർ ഓൺലൈൻ ഫലങ്ങൾക്ക് അപേക്ഷിക്കേണ്ടിവരും.

ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലെ പേപ്പറുകൾ കടലാസിൽ അച്ചടിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പേപ്പർലെസ് സ്ട്രാറ്റജിയ്ക്ക് അനുസൃതമായാണ് ഈ മാറ്റമെന്ന് ജിഡിആർഎഫ്എ ഉപഭോക്ത്യ കേന്ദ്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ലെഫ്നന്റ് കേണൽ ജാസിം അലി ആഹ്ലി അറിയിച്ചു. 

മുൻപ് മെഡിക്കൽ റിസൾട്ടുകൾ ഇ-മെയിലിൽ പിഡിഎഫ് പേപ്പറിൽ അയച്ചു കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആ ഫലം പ്രിന്റ് എടുത്ത് അമർ കേന്ദ്രങ്ങളിൽ വിസ അപേക്ഷകളുടെ കൂടെ നൽകിയിരുന്നു .അത്തരമൊരു നടപടികൾക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. ബന്ധപ്പെട്ട വകുപ്പുമായുള്ള ഓൺലൈൻ ലിങ്കിൽ മെഡിക്കൽ ഫലം ദൃശ്യമാകുന്ന സൗകര്യമാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നത്. ഇത്തരത്തിൽ ജിഡിആർഎഫ്എ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഉണ്ടാക്കിയ ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ് ഔട്ടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്യുന്നതാണ്.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2018ൽ ഉദ്ഘാടനം ചെയ്താണ് കടലാസ് രഹിത പദ്ധതി. സമഗ്രമായി കടലാസ് രഹിത സർക്കാർ ചട്ടക്കൂട് നിർമ്മിക്കുന്നതിനും ദുബായിയെ സമ്പൂർണ സ്മാർ‌‌ട് സിറ്റിയാക്കാനുള്ള നേതൃത്വ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഘട്ടം ഘട്ടമായുള്ള നടപടികൾ.

പ്രതിവർഷം സർക്കാർ ഇടപാടുകളിലുള്ള ഒരു ബില്യൻ പേപ്പറുകളുടെ ഉപയോഗം ദുബായ് പേപ്പർലെസ് സ്ട്രാറ്റജി മുഖേന ഇല്ലാതാകുന്നതാണ് അതിനിടയിൽ വിസാ സേവനങ്ങൾക്ക് വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ പൊതുജനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ ദുബായ് അഭ്യർത്ഥിച്ചു. മിക്ക സർവീസുകളും ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്.

എത്ര വിദൂരതയിൽ നിന്നും വിസാ നടപടികൾ പൂർത്തീകരിക്കാൻ സ്മാർട്ട്‌ ചാനലുകൾക്ക് കഴിയും. വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ സ്മാർട്ട് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ മേൽപ്പറഞ്ഞ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.