ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിനെതിരായി വന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 25 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് മുന്‍ ഇടത് എംപി അഡ്വ സെബാസ്റ്റ്യന്‍ പോള്‍.
ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ നിന്ന് രണ്ട് പേര്‍ തന്നെ വന്നു കണ്ടു. പിറ്റേ ദിവസം പാര്‍ലമെന്റില്‍ വച്ച് കണ്ടപ്പോള്‍ ഇതേപ്പറ്റി കേന്ദ്രമന്ത്രി വയലാര്‍ ചോദിച്ചgവെന്നും സെബാസ്റ്റ്യന്‍ പോള്‍ ഒരു മലയാളം വാരികയിലെ ലേഖനത്തിലൂടെ വ്യക്തമാക്കി.
കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് കോടികള്‍ വിലയിട്ട സംഭവം വായിച്ചപ്പോഴാണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ച കാര്യം ഓര്‍മ്മ വന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
ആണവ കരാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് യുപിഎ സര്‍ക്കാരിന് വോട്ട് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എംപിമാര്‍ക്കും കോടികള്‍ ലഭിച്ചു. വോട്ടെടുപ്പിന് വേണ്ടി ഡല്‍ഹിയിലേക്ക് പുറപ്പെട്ട പല എംപിമാരും കൂട്ടത്തോടെ ആശുപത്രിയില്‍ എത്തിയതും ഈ ഡീലിന്റെ ഭാഗമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
അന്നത്തെ ലക്ഷദ്വീപ് എംപി കൊച്ചിയില്‍ എത്തിയ ശേഷം ആശുപത്രിയില്‍ ആയിരുന്നതും സംശയത്തിന്റെ നിഴലിലാണെന്നും സെബാസ്റ്റ്യന്‍ പോള്‍ തന്നെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.