ശ്രേഷ്ഠ ഇടയന് വിട ചൊല്ലാനൊരുങ്ങി നാട്; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്‌കാരം ഇന്ന്

ശ്രേഷ്ഠ ഇടയന് വിട ചൊല്ലാനൊരുങ്ങി നാട്; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: ശ്രേഷ്ഠ ബാവായ്ക്ക് വിട ചൊല്ലാനൊരുങ്ങി നാട്. അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്‌കാരം ഇന്ന് നടക്കും. അവസാനഘട്ട ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം മൂന്നിന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം ഒരുക്കിയ കബറിടത്തിലാണ് സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയാകും സംസ്‌കാരം നടക്കുക.

സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഇന്ന് രാവിലെ പാത്രിയാര്‍ക്ക സെന്റര്‍ കത്തീഡ്രലില്‍ കുര്‍ബാന നടക്കും. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളും മുഖ്യമന്ത്രി ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖരും ഇന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തും. മൃതദേഹം വിലാപയാത്രയായി ഇന്നലെ രാത്രിയില്‍ പുത്തന്‍കുരിശില്‍ എത്തിച്ചിരുന്നു.

ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ആറ് മാസത്തോളം ചികിത്സയിലായിരുന്ന കാതോലിക്ക ബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.