ടെൽ അവീവ്: യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഭീതിക്കിടയിലും ഇസ്രയേലിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനകളും മുടക്കാതെ വിശ്വാസികൾ. ടെൽ അവീവ് ബെഥാനിയ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച ഇസ്രായേൽ കാതലിക് ക്നാനായ അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിലും വിശുദ്ധ കുർബാനയിലും നൂറിലധികം വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാനക്ക് ഫാ. പ്രദീപ് കള്ളിയത് മുഖ്യകാർമ്മികനായി. ഫാ. ജോസ് കുച്ചാംകുന്നേൽ എസ്.ഡി.ബി, ഫാ. ജെറീഷ് കൊച്ചുപറമ്പിൽ എസ്.ഡി.ബി എന്നിവർ സഹകാർമികർ ആയിരുന്നു.
ഫാ. ജോസ് കുച്ചാംകുന്നേലിന്റെ മിഷണറി ജീവിതത്തിന്റെ അമ്പതാം വാർഷികവും സംഘമത്തിനിടെ ആഘോഷിച്ചു. പൊന്നാട അണിയിച്ചും കേക്കു മുറിച്ചും ചടങ്ങ് മനോഹരമാക്കി.
തുടർന്ന് നടന്ന പൊതു പരിപാടിക്ക് പ്രസിഡന്റ് സൈജു സണ്ണി അധ്യക്ഷത വഹിച്ചു. കൺവീനർ അമ്പിളി ജോസ് സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ജോഷി ജോയ് നന്ദിയും പറഞ്ഞു. സീ ന്യൂസ് ലൈവ് ഇസ്രയേൽ കോർഡിനേറ്റർ സ്റ്റീഫൻ മാത്യു, സീന തങ്കച്ചൻ ലിനി പാലമൂട്ടിൽ എന്നിവർ ഗായക സംഘത്തിന് നേതൃത്വം നൽകി.
പുതിയ അഞ്ചംഗ സമിതിയെ തിരഞ്ഞെടുത്തു. പരിപാടികൾക്ക് ജോഫി കൈപ്പുഴക്കാരൻ നേതൃത്വം നൽകി. പരിപാടിക്ക് മാറ്റേകുവാനായി സി എൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന സ്വർഗം സിനിമയിലെ സ്നേഹ ചൈതന്യമേ ആത്മസംഗീതമേ എന്ന ഗാനം ആലപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.