ശ്രീനഗര്‍: ശ്രീനഗറില്‍ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് സമീപത്തുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാരും രണ്ട് ജവാന്‍മാരുമക്കടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
പരിക്കേറ്റവരെ ശ്രീ മഹാരാജാ ഹരി സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ജമ്മു കശ്മീര്‍ പോലീസിലെയും സി.ആര്‍.പി.എഫിലെയും രണ്ട് പേര്‍ വീതം ഉള്‍പ്പെടുന്നു. ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിനടുത്തുള്ള ഞായറാഴ്ചച്ചന്തയിലാണ് സ്‌ഫോടനമുണ്ടായത്.
റസിഡന്‍സി റോഡിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് അടുത്തുണ്ടായിരുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ ഗ്രനേഡ് ലക്ഷ്യം തെറ്റി വഴിയോരക്കച്ചവടക്കാരന്റെ ഉന്തു വണ്ടിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് പത്ത് പേര്‍ക്ക് പരിക്കേറ്റത്.
ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ മുതല്‍ ലാല്‍ ചൗക്ക് വരെ നീളുന്നതാണ് സംഭവം നടന്ന റെസിഡന്‍സി റോഡ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീനഗറിലുണ്ടായ ആദ്യത്തെ ഗ്രനേഡ് സ്‌ഫോടനമാണിത്. ശ്രീനഗറിലെ ഖന്യാര്‍ ഭാഗത്ത് കഴിഞ്ഞ ദിവസം ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉസ്മാന്‍ ലഷ്‌കരിയെ സുരക്ഷാ സേന വധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.