ഓള്‍ സെയിന്റ്‌സ് ഡേ യില്‍ 'ഹോളിവീന്‍'; കുരുന്നുകളുടെ വിശുദ്ധ മാതൃക ശ്രദ്ധ നേടി

ഓള്‍ സെയിന്റ്‌സ് ഡേ യില്‍ 'ഹോളിവീന്‍'; കുരുന്നുകളുടെ വിശുദ്ധ മാതൃക ശ്രദ്ധ നേടി

കൊപ്പേല്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ വിപുലമായി ആഘോഷിച്ചു. ലോകം ഹാലോവീന്‍ ആഘോഷങ്ങളുടെ പിടിയിലായിരിക്കുമ്പോള്‍, ഇടവകയില്‍ വിശുദ്ധരെയും വിശുദ്ധമായ ആചാരങ്ങളെയും മുന്‍നിര്‍ത്തിയായിരുന്നു ആഘോഷം.

ഒക്ടോബര്‍ 31 ന് രാവിലെ തുടങ്ങിയ ചടങ്ങുകള്‍, വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ടിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്റെയും നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ ആയിരുന്നു ആരംഭിച്ചത്.


ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷ വിഭവങ്ങള്‍ ഒഴിവാക്കി, വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളില്‍ അവതരിപ്പിക്കുന്നതില്‍ ഇടവക ശ്രദ്ധ കേന്ദ്രീകരിച്ചു. വൈകിട്ട് ഏഴിന് വിശുദ്ധ കുര്‍ബാന നടന്നു. നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെയും ദിനമായി ആഘോഷിക്കുന്നതിനായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, വിശുദ്ധരുടെ വേഷങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത 'ഓള്‍ സെയിന്റ്‌സ് ഡേ' പരേഡും നടന്നു.

സെന്റ് പീറ്ററിന്റെ ഫിഷിങ് ഗെയിം, സെന്റ് ആന്റണിയുടെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഗെയിം തുടങ്ങി വിവിധ ഗെയിമുകളിലൂടെ വിശുദ്ധരുടെ ജീവിതം കുട്ടികള്‍ പഠിച്ചു. വിശുദ്ധരുടെ പ്രമേയത്തിലുള്ള വിഭവങ്ങളും ലഘു ഭക്ഷണങ്ങളും ഒരുക്കി.


വിശ്വാസത്തിന്റെയും വിശുദ്ധരുടെയും മാതൃക അനുസരിച്ച് തിരുനാളുകള്‍ ആഘോഷിക്കുന്നതില്‍ നേതൃത്വം നല്‍കിയ വികാരിമാര്‍ക്കും യുവജന നേതൃത്വത്തിനും മതബോധന അധ്യാപകര്‍ക്കും ഇടവക സമൂഹം നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.