'സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി'; പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു; പുതിയ ചുമതല ഇസ്രയേൽ കാറ്റ്സിന്

'സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി'; പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു; പുതിയ ചുമതല ഇസ്രയേൽ കാറ്റ്സിന്

ടെൽഅവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോവ് ഗാലന്റിന്റെ നേതൃത്വത്തിൽ സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയാണ് നീക്കം. രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി വിദേശകാര്യ മന്ത്രിയായ ഇസ്രയേൽ കാറ്റ്സ് ചുമതല ഏറ്റെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വിദേശകാര്യ മന്ത്രിയായി ഗിഡിയോൻ സാറിന് നിയമനം നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളാണ് യോവ് ഗാലന്റിന് മേലുള്ള വിശ്വാസത്തിന് കോട്ടം സംഭവിച്ചതായും പ്രസ്താവനയിൽ പറയുന്നു. സൈനിക നേതൃത്വത്തിലെ പല കാര്യങ്ങളിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് തനിക്ക് എല്ലാക്കാലത്തും പ്രഥമ പരിഗണനയെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഗാസയിൽ ഹമാസിനെതിരായ പോരാട്ടവും ബന്ദികളെ തിരികെ എത്തിക്കാൻ സാധിക്കാത്തതിന്റെ പേരിലും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സർക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ യോവ് ഗാലന്റ് നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.