വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപൂർവം കൊണ്ടാടി ജറുസലേമിലെ വിശ്വാസികൾ

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപൂർവം കൊണ്ടാടി ജറുസലേമിലെ വിശ്വാസികൾ

ജറുസലേം: ജറുസലേം തെറാസന്ത ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ ഭക്തിനിർഭരമായി കൊണ്ടാടി. ഇടവക വികാരി ഫാ. ബാബു ജോസ് ഒഎഫ്എം ക്യാപ് ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു. ഫാ. ജെയിൻ ജോസഫ് എം.സി.ബി.എസ് വിശുദ്ധ കുർബാനക്ക് മുഖ്യ കാർമികനായി.

ഫാ. ജോസ് കൊച്ചാംകുന്നേൽ എസ്.ഡി.ബി. ഫാ. ജെറീഷ് കൊച്ചുപറമ്പിൽ എസ്.ഡി.ബി, ഫാ. ടിനു പനച്ചിക്കൽ, ഫാ. സനീഷ് തോമസ്, ഫാ. ആൽബർട്ട് ക്ലീറ്റസ് അർത്ഥശേരിൽ, ഫാ. സെബാസ്റ്റ്യൻ കുന്നുംപുറത്ത് എന്നിവർ സഹകാർമികരായി. ആഘോഷമായ വിശുദ്ധ കുർബാനക്ക് ശേഷം ലദീഞ്ഞും ഉണ്ടായിരുന്നു.

തുടർന്ന് ആൾത്താര ശുശ്രൂഷകനായ ബിനു സെബാസ്റ്റ്യന്റെ ജന്മദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. വിശ്വാസികൾ കൊണ്ടു വന്ന പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു.