സെഞ്ചൂറിയന്‍: ട്വന്റി 20യില്‍ തൊട്ടടുത്തുള്ള രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ് ഇന്ന് മുന്‍ മത്സരത്തിലേത് പോലെ വീണ്ടും കാലിടറി. സെന്റ് ജോര്‍ജ് പാര്‍ക്കിലേത് പോലെ സ്‌കോര്‍ ചെയ്യും മുന്‍പ് തന്നെ ഇന്ന് സെഞ്ചൂറിയനിലും സഞ്ജു പൂജ്യത്തിന് പുറത്തായി. രണ്ടാം ട്വന്റി 20യില്‍ മൂന്ന് പന്തിലാണ് റണ്ണൊന്നും നേടാതെ പുറത്തായതെങ്കില്‍ ഇത്തവണ രണ്ടാം ബോളിലാണ്. രണ്ട് മത്സരങ്ങളിലും മാര്‍കോ ജാന്‍സണ്‍ തന്നെയാണ് സഞ്ജുവിനെ ക്‌ളീന്‍ ബൗള്‍ഡാക്കിയത്.
സഞ്ജുവും ഇംഗ്ലണ്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ടും കഴിഞ്ഞ ദിവസം ട്വന്റി 20യില്‍ ഒരു മോശം റെക്കോഡ് നേടി. മികച്ചൊരു സെഞ്ച്വറിയ്ക്ക് പിന്നാലെയുള്ള മത്സരത്തില്‍ പൂജ്യത്തിന് പുറത്താകുന്നതായിരുന്നു അത്. മൂന്നാം ട്വന്റി 20യില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിങിനയച്ചു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്‍പേ സഞ്ജു പുറത്തായി. തുടര്‍ന്ന് യുവതാരം അഭിഷേക് ശര്‍മ്മയും തിലക് വര്‍മ്മയും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് കുറിച്ചു. 50 പന്തില്‍ 107 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
പഞ്ചാബ് താരം രമണ്‍ദീപ് സിങ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. പ്‌ളേയിങ് ഇലവനില്‍ പേസ് ബൗളര്‍ ആവേശ് ഖാന് പകരമാണ് രമണ്‍ദീപ് ടീമിലെത്തിയത്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ വിജയം ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരുപോലെ നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നിന്റെയും ബലത്തില്‍ ഇന്ത്യ 61 റണ്‍സിന് വിജയിച്ചിരുന്നു. ലോ സ്‌കോറിങ് ത്രില്ലറായ രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.