നാളെ കർഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത ശക്തമാക്കി പൊലീസ്

നാളെ കർഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത ശക്തമാക്കി പൊലീസ്

ന്യൂഡല്‍ഹി: കർഷക പ്രഷോഭത്തോടനുബന്ധിച്ച് നാളത്തെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിനാലാം ദിവസത്തിലേക്ക് കടന്നു.

ദേശീയ പാതകളില്‍ പൊലീസ് തീര്‍ത്തിരിക്കുന്ന തടസങ്ങള്‍ നീക്കണമെന്ന ഹര്‍ജിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭകര്‍ വ്യാപകമായി ട്രെയിനുകള്‍ തടയും. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.