കൊച്ചി: ഹൈദരാബാദ് എഫ്സിക്കെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയെ പുറത്താക്കി. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദ് എഫ്സിയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കൊമ്പ് കുത്തിയത്. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റ് കടുത്ത നിലപാടിലേക്ക് കടന്നത്.
സീസണില്‍ 18 മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഒഡീഷ എഫ്‌സി മാത്രമാണ് പിന്നിലുള്ളത്. എതിരില്ലാത്ത നാല് ഗോളിനാണ് അവസാനമത്സരത്തില്‍ ഹൈദരാബാദിനു മുന്നില്‍ കൊമ്പന്‍മാര്‍ അടിയറവ് പറഞ്ഞത്.
ഇരട്ടഗോളോടെ ഫ്രാന്‍ സന്‍ഡാസയും അരിഡാനെ സന്റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിട്കറുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഥ കഴിച്ചത്. ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. പതിവുപോലെ ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത്.
മുമ്പു നടന്ന പല കളികളിലും മെച്ചപ്പെട്ട പ്രതിരോധം കാഴ്ച വയ്ക്കാനായപ്പോള്‍ ഗോള്‍ എന്ന ലക്ഷ്യം നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നില്ല. അങ്ങനെ ഗോള്‍ മുഖത്ത് നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ച ബ്ലാസ്‌റ്റേഴ്‌സ് മിക്ക കളികളിലും പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. ടീമില്‍ പ്രതിഭയുള്ള കളിക്കാരുണ്ടെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ പരിശീലകനായില്ല എന്നതും ടീമിന് തിരിച്ചടിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.