മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; വീഡിയോ

മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; വീഡിയോ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. ഇന്ത്യാ മുന്നണി നേതാക്കൾക്കെതിരെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാഷ്ട്രീയ തർക്കം തുടരുന്നതിനിടയിലാണ് സംഭവം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ നോക്കിനിൽക്കെയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ നടപടി. പരിശോധന നടക്കുന്നതിനിടെ രാഹുൽ നടന്നുനീങ്ങുന്നതും പാർട്ടി നേതാക്കളുമായി സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നതിനെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി നേതാക്കളുടെയും ബാഗുകൾ ഇത്തരത്തിൽ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാവുമോയെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം.

ഝാർഖണ്ഡിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് ടേക്ക് ഓഫിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതുമൂലം രാഹുലിന്റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു. ​



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.