ഗാന്ധിനഗര്‍: റാഗിംഗിനിരയായ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഗുജറാത്ത് ധര്‍പൂര്‍ പതാനിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ അനില്‍ മെതാനിയ ആണ് മരിച്ചത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ പതിനെട്ടുകാരനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളജില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലാണ് അനിലിന്റെ വീട്.
തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൂന്ന് മണിക്കൂര്‍ നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയതായി അനില്‍ പൊലീസിന് മരണമൊഴി നല്‍കിയിട്ടുണ്ട്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായാണ് അനില്‍ മരണപ്പെട്ടതെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് ഡീന്‍ ഹാര്‍ദ്ദിക് ഷാ പറഞ്ഞു.
അനിലിന്റെ പിതാവ് സംഭവത്തില്‍ പരാതി നല്‍കിയെന്നും അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. എഫ്ഐആറില്‍ 15 വിദ്യാര്‍ഥികളുടെ പേരുകള്‍ ഉണ്ടെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.