മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാര്‍ ബോസ്‌കോ പുത്തൂര്‍, മെല്‍ബണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കമെന്‍സോളിക്ക് സൂവനീര്‍ നല്‍കി നിര്‍വഹിക്കും.
എക്സോഡസ് (ജേര്‍ണി ഓഫ് ഫെയ്ത്ത്) എന്ന പേരില്‍ 182 പേജുകളൂള്ള സുവനീര്‍ ആണ് കത്തീഡ്രല്‍ കൂദാശാ ദിനത്തില്‍ പ്രസിദ്ധീകരിക്കാനായി തയാറാക്കിയിരിക്കുന്നത്. മെല്‍ബണിലെ സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയുടെ ചരിത്രവും പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസയും ഉള്‍പ്പെടെ, ഓസ്ട്രേലിയയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര്‍വധി പേരുടെ ആശംസകളും സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിന്റെ നിര്‍മ്മാണത്തെ കുറിച്ച് വിശദമായ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടും കത്തീഡ്രല്‍ ഇടവകകാംഗങ്ങളുടെ സാഹിത്യ സൃഷ്ടികളും സുവനീറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, സുവനീര്‍ എഡിറ്റര്‍ ആന്‍സി ജോയ് എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റിയാണ് സുവനീര്‍ പ്രസിദ്ധികരിക്കുന്നതിനായി മുന്‍കൈ എടുത്തിരിക്കുന്നത്.
ജോയ് മാത്യൂ, ഡോ. ജോണ്‍സണ്‍ ജോര്‍ജ് എന്നിവരാണ് അഡ്വെര്‍ട്ടൈസ്മെന്‍സ് കോര്‍ഡിനേറ്റേഴ്സ്. ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരിയുടെ നേതൃത്വത്തിലുള്ള ചങ്ങനാശേരി സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസിലാണ് സുവനീര്‍ അച്ചടിച്ചിരിക്കുന്നത്. സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസിലെ അനീഷ് ലേഔട്ട് & ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നു. ഡെന്നി തോമസ് ഡിജിയോട്രിക്സാണ് ഫോട്ടോഗ്രാഫി.
തയാറാക്കിയത്:
പോള്‍ സെബാസ്റ്റ്യന്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.