ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ക്രെംലിന്‍. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ നിര്‍ദിഷ്ട തിയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മില്‍ എങ്ങനെ ഇടപെടണമെന്ന് റഷ്യ ഒരിക്കലും പറയില്ലെന്ന് സ്പുട്‌നിക് സംഘടിപ്പിച്ച പരിപാടിയില്‍ പെസ്‌കോവ് പറഞ്ഞു. ഇന്ത്യയുമായും ചൈനയുമായും ഉള്ള ബന്ധത്തെ റഷ്യ വിലമതിക്കുന്നു. റഷ്യ മള്‍ട്ടിപോളാര്‍ ലോകം എന്ന് പറയുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നു. റഷ്യ പ്രാദേശിക കാര്യങ്ങളില്‍ ഇടപെടുന്നില്ല. അമേരിക്കയും ഇടപെടരുതെന്ന് പെസ്‌കോവ് ചടങ്ങില്‍ വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും വളരെ തീവ്രമായ പരിവര്‍ത്തന കാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോഴും ഒരു ബഹുധ്രുവ ലോകത്തിലല്ല ജീവിക്കുന്നത്. നമ്മള്‍ ഇപ്പോള്‍ ഒരു ഏകധ്രുവ ലോകത്തില്‍ നിന്ന് ബഹുധ്രുവ ലോകത്തിലേക്ക് നീങ്ങുകയാണ്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും. അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും ഇപ്പോള്‍ അപകടത്തിലാകുന്ന അന്താരാഷ്ട്ര നിയമത്തിനും ഇത് കുറച്ച് വേദന എടുക്കുമെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും തങ്ങളുടെ ഉഭയകക്ഷി യോഗത്തിനായി കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടി തിരഞ്ഞെടുത്തതില്‍ റഷ്യക്ക് സന്തോഷമുണ്ടെന്ന് പെസ്‌കോവ് പറഞ്ഞു. സ്പുട്‌നിക്കില്‍ സൂചിപ്പിച്ചതുപോലെ ഇന്ത്യ-റഷ്യ വ്യാപാരം ഈ വര്‍ഷം 60 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് പെസ്‌കോവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് പുടിനും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഒക്ടോബറില്‍ കസാനില്‍ നടന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തില്‍ താനും മോഡിയും പരസ്പരം സംസാരിക്കുന്നത് വിവര്‍ത്തകനില്ലാതെയാണെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.