പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വോട്ടെടുപ്പ് തുടരുന്നു. തീ പാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നതെങ്കിലും പോളിങ് മന്ദഗതിയിലാണെന്നാണ് വിവരം. രണ്ട് മണിവരെ 47.22 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനത്തിലേറെ കുറവുണ്ട്. 
രാവിലെ പല പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ പിന്നീട് മന്ദഗതിയിലായി. എന്നിരുന്നാലും സ്ഥാനാര്‍ത്ഥികളെല്ലാം ശുഭപ്രതീക്ഷയിലാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അയ്യപ്പുരം ഗവ. എല്‍.പി. സ്‌കൂളില്‍ എത്തി വോട്ട് ചെയ്തു. 
അതിനിടെ മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ എണ്‍പത്തിയെട്ടാം നമ്പര്‍ ബൂത്തിലെ വിവി പാറ്റിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് ഇവിടെയായിരുന്നു വോട്ട്. അരമണിക്കൂറോളം കാത്തിരുന്ന് മടങ്ങി. ഉച്ചയ്ക്ക് ശേഷം വോട്ട് ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി. 
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാടുള്ളത്. ഇതില്‍ 1,00,290 പേരും സ്ത്രീകളാണ്. 184 പോളിങ് സ്റ്റേഷനുകള്‍ ഉണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം 13 ന് നടത്താനിരുന്ന വോട്ടെടുപ്പ് കല്‍പ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. 23 ന് മൂന്നിടത്തേയും ഫലമറിയാം. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.