കള്ളവോട്ടിനെതിരെ താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ

കള്ളവോട്ടിനെതിരെ താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് നടത്താൻ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. കൂടാതെ പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്കും മറ്റും വിധേയരാക്കുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.

പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തപാല്‍ വോട്ട് ചെയ്യുന്ന വോട്ടറുടെ വീട്ടില്‍ മറ്റാരേയും കയറാന്‍ അനുവദിക്കില്ല. മാത്രമല്ല പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും അറിയിക്കണം. കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥന്‍ ശ്രീകുമാറിനെ അഭിനന്ദിക്കാനും ടിക്കാറാം മീണ മറന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.