തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കുന്ന പദ്ധതി ഉടന്‍ വേണ്ടെന്ന് തീരുമാനം. നടപ്പിലാക്കിയാല്‍ കറന്റ് ബില്ലിനേക്കാള്‍ വാടക നല്‍കേണ്ടി വരുമെന്നതിനാലാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം.
കെഎസ്ഇബി സമര്‍പ്പിച്ച പദ്ധതിയുടെ അടുത്ത ഘട്ട അനുമതിക്കുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് കമ്മീഷന്‍ നേരിട്ട് അഭിപ്രായം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോല്‍ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ മീറ്റര്‍ വാടക താങ്ങാനാവുന്നതിലും അധികമാകില്ലേയെന്ന ചോദ്യത്തിന് വൈദ്യുതി ബോര്‍ഡിന് വ്യക്തമായി മറുപടി നല്‍കാനായില്ല. താരതമ്യേന കുറഞ്ഞ വൈദ്യുതി ചെലവ് വരുന്ന വീടുകളില്‍ ബില്‍ തുകയേക്കാള്‍ കൂടുതലാകും മീറ്റര്‍ വാടക എന്നതാണ് കമ്മീഷന്റെ ആശങ്ക. 100 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിനേക്കാള്‍ കൂടുതല്‍ തുക മീറ്റര്‍ വാടകയായി നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നതാണ് പ്രധാന വെല്ലുവിളി.
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം കണക്ഷനുകളിലാണ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത്. വന്‍കിട വ്യവസായ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഓഫീസുകളും ഉള്‍പ്പെടുന്ന പദ്ധതിക്ക് 277 കോടി രൂപയാണ് ചെലവ് വരുന്നത്. രണ്ടാം ഘട്ടമായി വീടുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ കെ.എസ്.ഇ.ബി പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് റെഗുലേറ്ററി കമ്മീഷന്‍ തടസം ഉന്നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.