വത്തിക്കാൻ സിറ്റി : തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ പാടും പാതിരി ഫാ. ഡോ. പോള്‍ പൂവത്തിങ്കലും മൂന്ന് തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിന്‍ വാദകന്‍ മനോജ് ജോര്‍ജും ചേര്‍ന്ന് സംഗീതം നല്‍കിയ ആത്മീയ സംഗീത ആല്‍ബം ‘സര്‍വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പദ്മവിഭൂഷണ്‍ ഡോ കെ ജെ. യേശുദാസും, ഫാ. പോളും 100 വൈദീകരും 100 കന്യാസ്ത്രീകളും ചേര്‍ന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്ന് സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്.
മണ്‍മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി.സി. ദേവസ്യാ രചിച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന സംസ്‌കൃത ഗീതമാണ് ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജ് ചേര്‍ന്ന് ആല്‍ബമാക്കിയത്. ദൈവപുത്രനായ യേശു പഠിപ്പിച്ച ഏറ്റവും വിശിഷ്ടമായ പ്രാര്‍ത്ഥനയുടെ സംസ്‌കൃതത്തിലുള്ള ആവിഷ്‌കാരമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.