ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി. നൂറ് വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കേയാണ് വിയോഗം.
1951-ൽ ആകാശവാണി ഉദ്യോഗസ്ഥനായാണ് രാജ്യ തലസ്ഥാനത്ത് എത്തുന്നത്. ഒൻപത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972-ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010-ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓർമക്കുറിപ്പുകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
വൈക്കം ടിവി പുരത്തിനടുത്ത് പി നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയ മകനായി 1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി എൻഎൻ പിള്ളയുടെ ജനനം. വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ച് രണ്ട് വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു.
കോട്ടയം സിഎംഎസ് കോളേജിലെ ഇൻ്റർമീഡിയേറ്റ് പഠനത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇസ്ലാമിക് ചരിത്രവും സംസ്കാരവും എന്ന വിഷയത്തിൽ ബിരുദം കരസ്ഥമാക്കി. തുടർന്നാണ് ഡൽഹിയിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.