മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓർസി തിരഞ്ഞെടുക്കപ്പെട്ടു. മധ്യ - വലത് ഭരണ സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ അൽവാരോ ഡെൽഗാഡോയെ ആണ് ഇടത് സ്ഥാനാർഥി പരാജയപ്പെടുത്തിയത്.
വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് തന്നെ അൽവാരോ ഡെൽഗാഡോ പരാജയം സമ്മതിച്ച് രംഗത്തെത്തി. ചരിത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള 57കാരനായ ഓർസി രണ്ട് പ്രാവശ്യം ബ്രോഡ് ഫ്രണ്ട് സഖ്യത്തിന്റെ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നുവെന്ന് വിജയം ആഘോഷിക്കുന്ന പ്രവർത്തകരോട് ഓർസി പറഞ്ഞു.
വിജയിയെ അഭിനന്ദിച്ചുകൊണ്ട് അൽവാരോയും പ്രവർത്തകരെ അഭിസംബോധന ചെയ്തു. 2005 മുതൽ 2020 വരെയുള്ള 15 വർഷ കാലയളവിൽ തുടർച്ചയായി അധികാര സ്ഥാനത്ത് തുടരാന്നത് ഇടതുപക്ഷമാണ്. 2019ൽ ലൂയിസ് ലക്കാൽ പോയുടെ നേതൃത്വത്തിലുള്ള വിശാല മുന്നണിയാണ് ഇടതു സഖ്യത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. അഞ്ച് വർഷത്തെ ഇടവേളയക്ക് ശേഷമാണ് ഉറുഗ്വേയിൽ ഇടത് സഖ്യം ഭരണം തിരിച്ചു പിടിക്കുന്നത്. 2025 മാർച്ച് ഒന്നിനാണ് ഓർസി ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.