പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര്‍ഷികം എന്നിവയുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ സ്‌കാന്‍ ക്യാമ്പുകളുടെ രൂപത തല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആയുര്‍വേദ- ഹോമിയോപ്പതി-നാച്ചുറോപ്പതി വിഭാഗം ഡയറക്ടര്‍ റവ. ഫാ. മാത്യു ചേന്നാട്ട് നിര്‍വഹിക്കുന്നു. റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, റവ. ഫാ. എബ്രഹാം കുഴിമുള്ളില്‍, ഡോണ്‍ ജോസഫ് സോണി തുടങ്ങിയവര്‍ സമീപം.
പാലാ: പാലയില്‍ സൗജന്യ ഫൈബ്രോ സ്‌കാന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര്‍ഷികം എന്നിവയുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി ചേര്‍ന്ന് സാമൂഹിക പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പുകള്‍ നടത്തുന്നത്. രൂപതാതല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആയുര്‍വേദ- ഹോമിയോപ്പതി-നാച്ചുറോപ്പതി വിഭാഗം ഡയറക്ടര്‍ റവ.ഫാ.മാത്യു ചേന്നാട്ട് നിര്‍വ്വഹിച്ചു.
അരുവിത്തുറ ഫൊറോന ചര്‍ച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് പ്രസിഡന്റ് ഡോണ്‍ ജോസഫ് സോണി, സെന്‍ജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.