ബംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് ഹനോയ് പിടിയില്‍

ബംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് ഹനോയ് പിടിയില്‍

ബംഗളുരു: അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയായ വ്‌ളോഗറെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലയാളിയായ ആരവ് ഹനോയ് പിടിയില്‍. യുവതിയുടെ കാമുകനും കണ്ണൂര്‍ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത്. കീഴടങ്ങാന്‍ തയാറാണെന്ന് ആരവ് പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

അസം സ്വദേശിയും വ്ളോഗറുമായ മായ ഗാഗോയിയെ ബംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ ശേഷം പ്രതി കടന്നുകളയുകയായിരുന്നു. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമാണ്.

ബെംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയെ പ്രതി ആരവ് കുത്തി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21 കാരനായ ആരവ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സലറായി ജോലി ചെയ്യുകയായിരുന്നു.

ദേഹമാസകലം കുത്തേറ്റ് ചോര വാര്‍ന്നാണ് മായ ഗൊഗോയ് മരിച്ചത്. നവംബര്‍ 23 നാണ് ഇവര്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് ഒരു ദിവസം മുഴുവന്‍ ഈ മുറിയില്‍ തന്നെ കഴിഞ്ഞു. നവംബര്‍ 24 ന് വൈകിട്ടോടെ ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്തിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.