ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. സ്‌കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌കാനിങ് റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ രേഖകളും ഹാജരാക്കാന്‍ കുട്ടിയുടെ പിതാവിന് നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘമെത്തി കുഞ്ഞിനെ പരിശോധിച്ചിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കുടുംബത്തിന് ഉറപ്പുനല്‍കി. ഒന്നര മണിക്കൂറോളമാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ മീനാക്ഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിച്ചതും മാതാപിതാക്കളോട് സംസാരിച്ചതും.
പ്രസവകാലത്ത് ലഭിച്ച സാങ്കേതിക പരിശോധന ഫലങ്ങള്‍ മുഴുവന്‍ സംഘം കണ്ടു. കുഞ്ഞിന് ഏതുതരം ചികിത്സ ലഭ്യമാക്കാന്‍ കഴിയും എന്ന പരിശോധനയാണ് സംഘം പ്രധാനമായും നടത്തിയത്. തുടര്‍ ചികിത്സ ആലപ്പുഴയില്‍ തന്നെ ഒരുക്കാം എന്ന ആവശ്യം സംഘം അംഗീകരിച്ചു.
കുഞ്ഞിന്റെ തുടര്‍ ചികിത്സയ്ക്കുള്ള വിദഗ്ധ നിര്‍ദേശങ്ങള്‍ കുടുംബത്തിന് നല്‍കിയ സംഘം വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കുഞ്ഞിന്റെ തുടര്‍ ചികിത്സ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. സ്‌കാനിങ് നടത്തിയ ലാബില്‍ ഒരേ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രണ്ട് ഒപ്പ് കണ്ടെത്തിയിരുന്നു. സ്‌കാനിങ് നടത്തിയ വിവാദമായ മിഡാസിലാണ് രണ്ട് റിപ്പോര്‍ട്ടില്‍ രണ്ട് തരം ഒപ്പ് കണ്ടത്. റേഡിയോളജിസ്റ്റ് ഡോക്ടര്‍ മനോജ് പ്രഭാകരന്റെ ഒപ്പിലാണ് കൃത്രിമം നടന്നതായി സംശയിക്കുന്നത്.
ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ് - സുറുമി ദമ്പതികളുടെ കുഞ്ഞാണ് വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനാണ് സുറുമി പ്രസവിച്ചത്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് അനീഷ് പറഞ്ഞു. സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഒരു പ്രശ്നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും പറഞ്ഞിരുന്നു. ലാബില്‍ ഡോക്ടര്‍മാര്‍ തന്നെയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നതില്‍ സംശയമുണ്ടെന്നും അനീഷ് പറഞ്ഞു. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കൈക്കും കാലിനും വളവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.