ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍

ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട് സ്വദേശിനി. ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ കാസര്‍കോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. എന്നാല്‍ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മലയാളിയാണെന്ന വിവരം ഇപ്പോഴാണ് വ്യാപകമായി പുറംലോകമറിഞ്ഞത്. മുന മുന്‍പ് ജറുസലേമിലെയും ഇസ്ലാമാബാദിലെയും ബ്രിട്ടിഷ് ഹൈക്കമ്മിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് എഞ്ചിനീയറിങില്‍ ബിരുദം നേടിയ ശേഷം ബ്രിട്ടിഷ് വിദേശകാര്യ സര്‍വീസില്‍ ചേരുകയായിരുന്നു മുന.



ചാള്‍സ് രാജാവിന്റെ ദൈനംദിന ഔദ്യോഗിക പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുന അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിനാണ്. വിദേശ യാത്രകളില്‍ രാജാവിനൊപ്പം സഞ്ചരിക്കുകയും വേണം. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്.

കാസര്‍കോട് തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വര്‍ഷവും കാസര്‍കോട്ട് വന്നിരുന്നു. ഏറ്റവുമൊടുവില്‍ 10 വര്‍ഷം മുന്‍പാണ് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.