സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ തയാറാക്കി ഡാളസിലെ ​ഗലേറിയ മാൾ; ആസ്വാദകർക്ക് ആവേശമായി ട്രീയോടൊപ്പം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നക്ഷത്രവും

സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ തയാറാക്കി ഡാളസിലെ ​ഗലേറിയ മാൾ; ആസ്വാദകർക്ക് ആവേശമായി ട്രീയോടൊപ്പം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നക്ഷത്രവും

ടെക്സാസ്: ക്രിസ്തുമസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും ന​ഗരവും. കാഴ്ചക്കാർക്ക് പുത്തൻ അനുഭവം നൽകാൻ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുകയാണ് ടെക്സസിൽ. ടെക്സാസിലെ ഗാലേറിയ മാളിലാണ് ട്രീയുടെ നിർമാണം പൂർത്തിയായിരിക്കുന്നത്. അഞ്ച് ടൺ ഭാരമുള്ള കൂറ്റൻ സ്റ്റീൽ ഫ്രെയിമിലാണ് ട്രീ ഒരുക്കിയിരിക്കുന്നത്. 700-ലധികം ശാഖകൾ ട്രീയിൽ സ്ഥാപിച്ചിട്ടുണ്ട്. മരത്തിന്റെ ചില്ലകൾ നിർമ്മിക്കാൻ മാത്രമായി 14,000 മണിക്കൂറുകൾ എടുത്തു.

സാന്താക്ലോസ്, ഫ്ലോട്ടിംഗ് മിഠായികൾ, സമ്മാനങ്ങൾ, ആനിമേഷനുകൾ, നൃത്തം ചെയ്യുന്ന റെയിൻഡിയർ, ബോളുകൾ, വർണാഭമായ ലൈറ്റുകൾ ഇവയെല്ലാം കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ട്രീ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത് പുത്തൻ അനുഭവമാണ്. മരത്തിന് മുകളിലായി 100 ​​പൗണ്ടും 10 അടിയുമുള്ള എൽഇഡി നക്ഷത്രം സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ഒരു നക്ഷത്രം സ്ഥാപിക്കുന്നത് ആദ്യമായാണ്. ട്രീക്ക് ചുറ്റുമുള്ള ഐസ് സ്കേറ്റിങ് ഏരിയ സന്ദർശകരെ വളരെയധികം ആഘർഷിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ ഐസ് സ്കേറ്റിങ്ങിനായി ട്രീക്ക് ചുറ്റും ഒരുമിച്ച് കൂടുന്നുണ്ട്.

കരകൗശല വിദ്യകളും ദൃശ്യപരമായി അതിശയിപ്പിക്കുന്ന സാങ്കേതികവിദ്യയും കൂട്ടിയിണക്കിയാണ് ഇത്തരമൊരു ട്രീ ഒരുക്കിയതെന്ന് ജനറൽ മാനേജർ ആൻജി ഫ്രീഡ് പറഞ്ഞു. കാഴ്ചക്കാർക്ക് പഴയ കാല ഓർമയിലേക്ക് സഞ്ചരിക്കാനും ഉല്ലാസപ്രദവുമായ അവധിക്കാല അനുഭവങ്ങൾ പ്രദാനം ചെയ്യാനും ട്രീ ഉപകരിക്കുമെന്നും മാനേജർ കൂട്ടിച്ചേർത്തു.

ജനുവരി ആറ് തിങ്കളാഴ്ച വരെ ആസ്വാദകർക്ക് ട്രീ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്രിസ്‌മസ് ട്രീയുടെ ഏറ്റവും മികച്ച ദൃശ്യം നവംബർ 29 ന് നടന്നു. ദേശീയ ചാമ്പ്യനും 2022 ഒളിമ്പ്യനുമായ ആഷ്‌ലി കെയ്ൻ, ഒളിമ്പ്യൻ കീഗൻ മെസ്സിങ്, ഐസ് നർത്തകർ കെയ്റ്റ്ലിൻ ഹവായേ, ജീൻ-ലൂക്ക് ബേക്കർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. ഗാലേറിയ ഡാളസിൻ്റെ സാന്തയായ മിസൈൽ ടോസും ആഘോഷങ്ങൾക്ക് മിഴിവേകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.