ജറുസലേം : യുദ്ധത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും കർത്താവിന്റെ ജനനത്തിൻ്റെ അനുസ്മരണം ആചരിക്കുവാൻ ഒരുങ്ങുകയാണ് വിശുദ്ധ നാട്ടിലെ ക്രൈസ്തവർ. തന്റെ മരണത്തിനും ഉത്ഥാനത്തിനും സാക്ഷ്യം വഹിച്ച ജെറുസലേം നഗരം ഉണ്ണി യേശുവിനെ എതിരെൽക്കുവാൻ ഒരുങ്ങി കഴിഞ്ഞു.
ജന്മസ്ഥലം ആയ ബത്ലഹേമിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരെ ആണ് ജെറുസലേം പട്ടണം. ജെറുസലേമിന്റെ ഹൃദയ ഭാഗമായ വൈഎംസിഎയുടെ മുമ്പിൽ അതിമനോഹരമായ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. നിരവധി വിശ്വാസികളാണ് ക്രിസ്തുമസ് ട്രീ കാണാനായി എത്തുന്നത്.
കഴിഞ്ഞ വർഷം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനക്കൂട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്രിസ്തുമസിനോട് അനുബന്ധിച്ച് വിശുദ്ധ നാട്ടിലെ അലങ്കാരങ്ങൾ ആഘോഷങ്ങൾ റദ്ദാക്കുവാൻ ജെറുസലേമിലെ വിവിധ ക്രൈസ്തവ സഭകൾ സംയുക്ത തീരുമാനമെടുത്തിരിന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ തീരുമാനം. നമുക്കും നമ്മുടെ ഹൃദയങ്ങളെ ഉണ്ണി യേശുവിന്റെ പിറവിക്കായ് ഒരുക്കാം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.