ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.
അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളാണിത്. മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും. മത മേലധ്യക്ഷന്‍മാര്‍ മുന്നണി പ്രവേശത്തില്‍ ഇടപെട്ടിട്ടില്ല. മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ ലക്ഷ്യം.
യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ സജീവമാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി.
പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ യുഡിഎഫിലേക്ക് തിരിച്ചു വരാമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം എന്നായിരുന്നു വാര്‍ത്തകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.