മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കം സമവായത്തിലേക്കെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി തര്‍ക്കം തീര്‍ത്തേക്കുമെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡേ മാധ്യമങ്ങളോട് പറഞ്ഞത്.
'വലിയൊരു ജനവിധിയാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ ജനങ്ങളോട് മറുപടി പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇത് സംബന്ധിച്ച് ഞങ്ങള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നു. ഇനി മുന്നണിയിലെ നേതാക്കളായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും'- ഷിന്‍ഡേ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്നായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ബിജെപി തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഷിന്‍ഡേ സൂചിപ്പിച്ചു. സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് നടക്കുമെന്നും അദേഹം സൂചന നല്‍കി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബിജെപി. നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന് ലഭിച്ചത്. 288 സീറ്റുകളില്‍ 230 ലും മഹായുതി സഖ്യമാണ് ജയിച്ചത്. 132 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഷിന്ദെ നേതൃത്വം നല്‍കുന്ന ശിവസേന 57 സീറ്റിലും അജിത് പവാറിന്റെ എന്‍സിപി 41 ഇടത്തുമാണ് വിജയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ ഭൂരിപക്ഷം ഉറപ്പാക്കി ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. മുന്നണിയില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിരുന്നു.
ദേവേന്ദ്ര ഫഡ്‌നാവിസാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കിടണമെന്ന് എക്‌നാഥ് ഷിന്‍ഡേ ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.