16.25 കോടി: ക്രിസ് മോറിസ് 'റോയല്‍' താരം; 9.25 കോടി വിലയുള്ള കൃഷ്ണപ്പ ഗൗതം ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍

16.25 കോടി:  ക്രിസ് മോറിസ് 'റോയല്‍' താരം;  9.25 കോടി വിലയുള്ള കൃഷ്ണപ്പ ഗൗതം  ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയുള്ള താരമായി മാറി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. 16.25 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ക്രിസ് മോറീസിനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഡല്‍ഹി ടീം യുവരാജിന് മുടക്കിയത് 16 കോടി രൂപയായിരുന്നു. കഴിഞ്ഞ സീസണില്‍ 15.5 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓസീസ് താരം പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിച്ചപ്പേള്‍ ഐപിഎല്ലില്‍ ഒരു വിദേശ താരം കൈപ്പറ്റിയ കൂടിയ തുകയായിരുന്നു അത്.

ഇതുവരെ 70 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ക്രിസ് മോറിസ് 157.87 സ്ട്രൈക്ക് റേറ്റില്‍ 551 റണ്‍സ് ടേനിയിട്ടുണ്ട്. 80 വിക്കറ്റും ഐപിഎല്‍ മത്സരങ്ങളില്‍ നേടിയിട്ടുണ്ട്. പഞ്ചാബ് കിങ്സില്‍ നിന്ന് ഓസീസ് താരം െന്‍ മാക്സ്വെലിനെ 14.25 കോടി മുടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലര്‍ സ്വന്തമാക്കി. 14 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സനാണ് നാലാമത്തെ വിലപിടിച്ച താരം. 9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ താരം റിലീ മെറിഡിത്തും താരലേലത്തില്‍ ശ്രദ്ധേയനായി.

മോയിന്‍ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറനെ 5.25 കോടി രൂപയ്ക്ക് ഡല്‍ഹിയും നഥാന്‍ കൂള്‍ട്ടര്‍നീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ടീമിലെത്തിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള യുവതാരം ഷാരൂഖ് ഖാന്‍ 5.25 കോടി രൂപ നേടി പഞ്ചാബ് കിങ്‌സിലെത്തി. ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി.

ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസനെ 3.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ടീമിലെത്തിച്ചു. മലയാളി താരങ്ങളില്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. എസ്. മിഥുനെ ലേലത്തില്‍ വാങ്ങാന്‍ ആരുമുണ്ടായില്ല. 164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും.

വിദേശ താരങ്ങളില്‍നിന്ന് 22 പേര്‍ക്കാണു ടീമുകളുടെ വിളിയെത്തുക. താര ലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേര്‍ന്ന് 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ചെന്നൈയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് ശ്രദ്ധാകേന്ദ്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.