ന്യൂഡല്‍ഹി: വിസ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസിന് 283 കോടി കോടി രൂപ പിഴ ചുമത്തി അമേരിക്ക. എച്ച് 1 ബി വിസയ്ക്ക് പകരം തങ്ങളുടെ തൊഴിലാളികള്‍ക്ക് ബി 1 സന്ദര്‍ശക വിസ നല്‍കി ഇന്‍ഫോസിസ് യു.എസ് വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്പനിക്കെതിരായ കുറ്റം.
ഇമിഗ്രേഷന്‍ തട്ടിപ്പ് കേസില്‍ ചുമത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിഴ തുകയാണിത്. പിഴത്തുക സിവില്‍ സെറ്റില്‍മെന്റ് നടത്താന്‍ ഇന്‍ഫോസിസ് സമ്മതിച്ചു. വിസ തട്ടിപ്പ്, ഇമിഗ്രേഷന്‍ പ്രക്രിയകളുടെ ദുരുപയോഗം എന്നീ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആണ് ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചത്. കമ്പനിയുടെ തൊഴില്‍ ചിലവ് കുറയ്ക്കുന്നതിനായിരുന്നു തൊഴിലാളികള്‍ക്ക് ബി-1 സന്ദര്‍ശക വിസ നല്‍കിയത്.
കുറ്റാരോപണത്തിന് പിന്നാലെ ഇന്‍ഫോസിസ് ഒത്തുതീര്‍പ്പിന് സമ്മതിക്കുകയും ഭാവിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനം തടയാനും വിസ രീതികളില്‍ സുതാര്യത നിലനിര്‍ത്താനും കോര്‍പ്പറേറ്റ് തലത്തില്‍ കര്‍ശനമായ നടപടികള്‍ നടപ്പിലാക്കുമെന്ന് സമ്മതിക്കുകയും ചെയ്തു.
അമേരിക്കയില്‍ പ്രൊഫഷണല്‍ ജോലിക്കെത്തുന്നവര്‍ക്ക് അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസകള്‍. ഈ വിസയില്‍ എത്തുന്നവര്‍ക്ക് തൊഴിലുടമകള്‍ കൃത്യമായ വേതനം നല്‍കുകയും തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനമായ വേതനവ്യവസ്ഥകള്‍ പാലിക്കുകയും വേണം.
എന്നാല്‍ മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനോ പരിശീലനത്തിനോ വേണ്ടിയുള്ള ഹ്രസ്വകാല ബിസിനസ് വിസയാണ് ബി 1 വിസകള്‍. ഇന്‍ഫോഴ്സിസിലെ എച്ച് 1 ബി തൊഴിലാളികള്‍ക്ക് ബി 1 വിസയായിരുന്നു ഇന്‍ഫോസിസ് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.