കത്തോലിക്ക കോണ്‍ഗ്രസ് പാലാ രുപതാ അടുക്കളത്തോട്ടം-2024 മത്സര വിജയികള്‍

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രുപതാ അടുക്കളത്തോട്ടം-2024 മത്സര വിജയികള്‍

ഒന്നാം സ്ഥാനം നേടിയ കോതനെല്ലൂര്‍ ഇടവകാംഗമായ ജോഷി കണ്ണിറ്റുമ്യാലില്‍
പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കളത്തോട്ട മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോതനെല്ലൂര്‍ ഇടവകാംഗമായ ജോഷി കണ്ണിറ്റുമ്യാലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എമ്മിച്ചന്‍ തെങ്ങുംപ്പള്ളി പയസ്മൗണ്ട് രണ്ടാം സ്ഥാനവും എം.എം ജോസഫ് മടിക്കാങ്കല്‍ പറത്താനം മൂന്നാം സ്ഥാനവും നേടി.

പാലാ രൂപതയിലെ 170 ഇടവകകളില്‍ നിന്നായി എണ്ണായിരത്തിലേറെ കുടുംബങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും സ്വയംപര്യാപ്ത നേടുന്നതിനുമായിട്ടാണ് കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ഷങ്ങളായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിച്ചു വരുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കി വരുന്നു.

ഡോമിനിക് ജോസഫ് മഠത്തിപറമ്പില്‍ നീലൂര്‍, ജ്യോതി ജോസ് കുറ്റനാല്‍ മരങ്ങാട്ടുപിള്ളി എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.

കുട്ടി കര്‍ഷകനായി ആകാശ് സിറിയക് മുണ്ടുമുഴിക്കര കോതനല്ലൂരുനേയും യുവ കര്‍ഷകനായി ആല്‍ബിന്‍ മാത്യു കുന്നപ്പള്ളില്‍ പെരിങ്ങളവും സീനിയര്‍ സിറ്റിസണ്‍ കര്‍ഷകനായി പ്രൊഫ. ഫ്രാന്‍സിസ് കൊച്ചുമല മരങ്ങോലിലും സീനിയര്‍ സിറ്റിസണ്‍ വെറൈറ്റി കര്‍ഷകയായി തങ്കമ്മ ജോസ് മാധവത്ത് മരങ്ങാട്ടുപ്പിള്ളിയും ടെറസ് കൃഷി കര്‍ഷകരായി സി സി മാത്യു ചുള്ളിക്കല്‍, കൂട്ടിക്കലും ജെയ്സമ്മ ജെയിംസ് പറയംപറമ്പില്‍, മുത്തോലപുരവും സജോ ജോസഫ് കാഞ്ഞിരത്തിങ്കല്‍ മേരിലാന്റും തിരഞ്ഞെടുക്കപ്പെട്ടു.

ജോയി കെ. തോമസ് കളപുരക്കല്‍ ഉള്ളനാട്, എം.കെ തോമസ് അരുക്കുഴിപ്പില്‍ മുട്ടുചിറ, ബീന മാത്യു വെട്ടിക്കത്തടം കാഞ്ഞിരത്താനം, ഷേര്‍ലി ജോഷി വലിയപറമ്പില്‍ രത്‌നഗിരി, ലൈസമ്മ ജോസ് വട്ടുകുന്നേല്‍ രാമപുരം, റോസമ്മ ജോസഫ് എടാട്ട് മലയിഞ്ചിപ്പാറ, മോളി ജോയി ചെങ്ങഴശേരിയില്‍ തീക്കോയി, ജോര്‍ജ്കുട്ടി പള്ളിക്കാപറമ്പില്‍ കോതനല്ലൂര്‍, രഞ്ജി സലിന്‍ കൊല്ലംകുഴി പൂഴിക്കോല്‍, ജെയ്‌മോന്‍ പുത്തന്‍പുരക്കല്‍ നമ്പ്യാകുളം, ജോര്‍ജ് കെ.എസ് കാഞ്ഞിരക്കാട്ട് മംഗളാരം, തോമസ് വര്‍ഗീസ് ഞൊണ്ടിക്കല്‍ മഞ്ഞാമറ്റം, ആശ തങ്കച്ചന്‍ ചരുവുകാലായില്‍ എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ നേടി.

കൂടാതെ ജേക്കബ് ഇഞ്ചനാനിയില്‍ രാമപുരം, സിബി മാളിയേക്കല്‍ മൂലമറ്റം എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടി.

കര്‍ഷക വേദി ചെയര്‍മാന്‍ ടോമി കണ്ണിറ്റുമ്യാലിന്റെ നേതൃത്വത്തില്‍ റവ. ഡോ ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, എമ്മാനുവല്‍ നിധിരി, ജോസ് വട്ടുകുളം, സി.എം ജോര്‍ജ്, ജോയി കണിപ്പറമ്പില്‍, അഡ്വ. ജോണ്‍സന്‍ മാത്യു എന്നിവര്‍ മത്സര വിജയത്തിനായി പ്രവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.