ന്യൂയോർക്ക് : പുതുവർഷ ദിനങ്ങളിലെ രാത്രിയെ കൂടുതല്‍ മനോഹരമാക്കാന്‍ ആകാശത്ത് പരേഡിന് ഒരുങ്ങുകയാണ് സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളും. ആകാശത്ത് ഏഴ് ഗ്രഹങ്ങളും രാത്രി വരിവരിയായി വിരുന്നെത്തും. ആഴ്ചകളോളം ഒരുമിച്ച് ദൃശ്യമാകുകയും ചെയ്യും.
ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ് എന്നിവയുൾപ്പെടെ ആറ് ഗ്രഹങ്ങൾ ആദ്യം ഒരുമിച്ച് ദൃശ്യമാകും. 2025 ജനുവരി 21ന് മുമ്പുള്ള ദിവസങ്ങളിൽ ആകാശത്ത് ഇത് കാണാൻ കഴിയും. നാല് ആഴ്ചയോളം ഈ കാഴ്ച തുടരുകയും ചെയ്യും.
ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നിവ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകും എങ്കിലും നെപ്‌ട്യൂണിനെയും യുറാനസിനെയും കാണാൻ ടെലിസ്‌കോപ്പ് വേണം. വടക്കൻ അർദ്ധഗോളത്തിൽ നിന്ന് ഗ്രഹങ്ങളെ കാണാനാകുക സൂര്യാസ്തമയത്തിന് ശേഷം രാത്രി ഏകദേശം 8. 30 ഓടെ ആയിരിക്കും.
ശുക്രൻ, ശനി, നെപ്ട്യൂൺ എന്നിവ കുറച്ചു സമയം മാത്രമേ ചക്രവാളത്തിൽ ഉണ്ടായിരിക്കുകയുള്ളൂ. രാത്രി 11.30 മുതൽ അർദ്ധരാത്രി വരെ ഈ ഗ്രഹങ്ങൾ മറഞ്ഞിരിക്കും. ശനി, ബുധൻ, നെപ്‌ട്യൂൺ എന്നിവ സൂര്യൻ അസ്തമിക്കുമ്പോൾ സൂര്യനോട് വളരെ അടുത്തായിരിക്കുമെന്നതിനാൽ അവയെല്ലാം ഒരുമിച്ച് കാണാൻ പ്രയാസമായിരിക്കാം. അതേസമയം ചൊവ്വ, വ്യാഴം, യുറാനസ് എന്നിവ ഏതാണ്ട് രാത്രി മുഴുവൻ ആകാശത്ത് തുടരും. സൂര്യോദയത്തിന് തൊട്ടുമുമ്പ് അസ്തമിക്കുകയും ചെയ്യും. ഫെബ്രുവരി അവസാനവാരം വരെ ആറ് ഗ്രഹങ്ങളെയും രാത്രിയിൽ കാണാൻ കഴിയും.
യുഎസ്, മെക്സിക്കോ, കാനഡ, ഇന്ത്യ എന്നി സ്ഥലങ്ങളിലും ഗ്രഹങ്ങളുടെ പരേഡ് ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 29-ന് അമാവാസിയോടടുത്ത ദിവസങ്ങളിൽ ചന്ദ്രന്റെ സാന്നിധ്യമില്ലാതെ കൂടുതൽ തെളിച്ചത്തോടെ ഗ്രഹങ്ങളുടെ പരേഡ് കാണുകയും ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.