ഇനി ഫോണും പറക്കും; മൊബൈൽ രം​ഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി വിവോ

ഇനി ഫോണും പറക്കും; മൊബൈൽ രം​ഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി വിവോ

മുംബൈ : സാമാർട്ട് ഫോൺ രം​ഗത്ത് പുതിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ നിർമിത കമ്പനിയായ വിവോ. അഞ്ച് ലെൻസ്, അൾട്രാ വൈഡ്, 100 എക്സ് മൂൺ സൂം ഫീച്ചറുകളുമായി അരങ്ങ് വാഴുന്ന സാംസങ്ങിനെ നേരിടാൻ വിവോ അവതരിപ്പിക്കാൻ പോകുന്നത് പറക്കും ക്യാമറയാണെന്ന് സൂചന. ടെക് പ്രേമികളെയും ഫോട്ടോഗ്രാഫി പ്രേമികളെയും ലക്ഷ്യമിട്ടാണ് വിവോ ഇത്തരമൊരു ഫോണുമായെത്തുന്നത്. പുതിയ സ്മാർട്ട്‌ ഫോണുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആംഗിളുകളിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും പകർത്താൻ വിവോ ഡ്രോൺ പി 1 5 ‍ജി ഫോണിന് സാധിക്കും.

നൂതനമായ 400 എംപി ഡ്രോൺ ക്യാമറയാണ് വിവോ ഡ്രോൺ പി1 5ജിയെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത്. 10 മുതൽ 30 മീറ്റർ വരെ ഉയരത്തിൽ നിന്ന് ഏരിയൽ ഷോട്ടുകൾ പകർത്താൻ സാധിക്കും. സുരക്ഷിതമായ ആക്‌സസിനായി ഫോണിൽ ഫിംഗർപ്രിൻ്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവോ ഡ്രോൺ പി 1 5 ജി വിപുലമായ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനായി ഗണ്യമായ 7100 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ദീർഘസമയം ബാറ്ററി ബാക്കപ്പ് ലഭിക്കുന്നതിനാൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക്  ഫോൺ വളരെയധകം ഉപകാരപ്രദമാകും. ഡ്രോൺ ക്യാമറയ്ക്ക് പുറമേ 50 എംപി അൾട്രാ വൈഡ് ലെൻസും 13 എംപി ഡെപ്ത് സെൻസറും സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം ഫോൺ ക്യാമറകളിൽ പല വിപ്ലവങ്ങളും സൃഷ്ടിച്ച സാംസങ്ങും ഇക്കാര്യത്തിൽ പിന്നോട്ടില്ല. ജനുവരിയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന എസ്25 മോഡലിന്‍റെ അൾട്രാ പതിപ്പിൽ ഡ്രോൺ ക്യാമറയുണ്ടാകുമെന്ന സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.