മാർപാപ്പ ഹംഗേറിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കുടുംബത്തിന്റെ പ്രാധാന്യം, പുതു തലമുറകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച

മാർപാപ്പ ഹംഗേറിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കുടുംബത്തിന്റെ പ്രാധാന്യം, പുതു തലമുറകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച

വത്തിക്കാൻ സിറ്റി: ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. കുടുംബത്തിന്റെ പ്രാധാന്യം, പുതിയ തലമുറകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ‘സമാധാനത്തിനുള്ള അവസരം’ എന്ന് ഹംഗറി പ്രധാനമന്ത്രി വിശേഷിപ്പിച്ച കൂടിക്കാഴ്ച 35 മിനിറ്റ് നീണ്ടുനിന്നു.

ഉക്രെയ്‌നിലെ യുദ്ധവും മറ്റ് അന്തർദേശീയ വിഷയങ്ങളും ചർച്ചക്കിടയിൽ ഉയർന്നു വന്നു. ഹംഗേറിയൻ സമൂഹത്തിന്റെ വികസനവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ കത്തോലിക്കാ സഭ പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി ഓർബൻ അഗാധമായ നന്ദി രേഖപ്പെടുത്തി. കാൽവനിസ്റ്റായ ഓർബൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിലും മാർപാപ്പയോടൊപ്പം പങ്കെടുത്തു.

‘ആർദ്രതയും സ്‌നേഹവും’ എന്ന പേരിൽ ഒരു ടെറകോട്ട ശിൽപ്പവും സ്റ്റാറ്റിയോ ഓർബിസിനെക്കുറിച്ചുള്ള ഒരു പുസ്തകവും മാർപാപ്പ ഹംഗേറിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു, ആധുനിക ഒളിമ്പിക് ഗെയിംസിന്റെ മുദ്രാവാക്യത്തിന്റെ സ്രഷ്ടാവായ ഫ്രഞ്ച് ഡൊമിനിക്കൻ വൈദികൻ ഫാ.ലൂയിസ് ഹെന്റി ഡിഡൺ 1896-ൽ എഴുതിയ ‘ദ ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന പുസ്തകതിന്റെ ഒരു പകർപ്പാണ് ഓർബൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചത്. 1700-ലെ പുണ്യഭൂമിയുടെ ഭൂപടവും പ്രധാനമന്ത്രി ഓർബൻ പാപ്പക്ക് സമ്മാനിച്ചു.

2010-ൽ അധികാരമേറ്റതിന് ശേഷം ക്രൈസ്തവരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന നയങ്ങളിലൂടെ ശ്രദ്ധേയനായ ഹംഗേറിയൻ പ്രധാനമന്ത്രിയാണ് വിക്ടർ ഓർബൻ. അദേഹത്തിന്റെ നയങ്ങൾ ജനന നിരക്ക് വർധിക്കുന്നതിനും ഗർഭച്ഛിദ്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.