രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്

രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇന്നലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 98 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 34 ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ 98,46,523 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. വാക്‌സിന്‍ നല്‍കുന്നതിനായി ഇതുവരെ 2,10,809 സെഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 4,64,932 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 62,34,635 ആരോഗ്യപ്രവര്‍ത്തകരാണ് പുതുതായി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 31,46,956 പേര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഒഴികെയുള്ള മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്. ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ 2,21,425 പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസും, 95,765 പേര്‍ക്ക് വാക്സിന്റെ രണ്ടാമത്തെ ഡോസുമാണ് നല്‍കിയത്. 10,159 സെഷനുകള്‍ സംഘടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.