കുവൈറ്റ് സിറ്റി: തനിമ കുവൈത്തിന്റെ ബാനറിൽ സൻസീലിയ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18 മത് ദേശീയ വടംവലി മത്സരവും, പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും ഡിസംബർ 6 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഓണത്തനിമ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അന്നേദിവസം കുവൈറ്റിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്നും പഠന പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും അന്നേ ദിവസം നടത്തും.
മാസങ്ങളോളം പരിശീലനത്തിൽ ഉള്ള 20 ൽ പരം വടംവലി ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായിക താരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണ്.
ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടുകൂടി നടക്കുന്ന മത്സരങ്ങളിൽ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾ ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കും. 5.6" അടിയിൽ അധികം ഉയരമുള്ള എവറോളിംഗ് ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണ്.
ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ, പ്രോഗ്രാം കൺവീനർ ബാബുജി ബത്തേരി, തനിമ ഓഫീസ് സെക്രെട്ടറി ജിനു കെ അബ്രഹാം , തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ്, തനിമ ട്രഷറർ റാണാ വർഗ്ഗീസ്, ഓണത്തനിമ ജോയിന്റ് കൺവീനർ കുമാർ ത്രിത്താല, ഓണത്തനിമ ഫിനാൻസ് കൺവീനർ ഷാജി വർഗ്ഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.