'ഇവനെയൊക്കെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്': മധു മുല്ലശേരിക്കെതിരെ എം.വി ഗോവിന്ദന്‍

'ഇവനെയൊക്കെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്': മധു മുല്ലശേരിക്കെതിരെ എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മധു മുല്ലശേരിയെ ഏരിയാ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ്. തെറ്റായ ഒന്നിനേയും ഒരു നിലപാടും വെച്ചുപൊറുപ്പിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇവനെയൊക്കെ സെക്രട്ടറിയാക്കി നടത്തിക്കൊണ്ടുപോയതാണ് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഈ പാര്‍ട്ടിക്ക് രാഷ്ട്രീയ ഉള്ളടക്കം വേണം. സംഘടനാപരമായ ശേഷിയും കരുത്തും വേണം. അതിന് വേണ്ടി നല്ല രീതിയില്‍ പാര്‍ട്ടി കരുത്ത് നേടുന്നതിനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മധുവല്ല അതിനപ്പുറം ആര് വന്നാലും തെറ്റായ ഒന്നിനേയും വെച്ചേക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ പുറത്ത് പോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കും തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചാണ് മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരി പാര്‍ട്ടി വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.