ടീ കോമിന് പണം നല്‍കി ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍; സ്മാര്‍ട്ട് സിറ്റിയില്‍ വിശദീകരണവുമായി സര്‍ക്കാര്‍

ടീ കോമിന് പണം നല്‍കി ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍; സ്മാര്‍ട്ട് സിറ്റിയില്‍ വിശദീകരണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീ കോം മുടക്കിയ തുക തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സംസ്ഥാന സര്‍ക്കാര്‍. യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കുന്നു.

ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ സംസ്ഥാനം വ്യവസായ സൗഹൃദമല്ല എന്ന സന്ദേശം വരും എന്നതും പരിഗണിച്ചെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കാനാണ് നീക്കം. അതേസമയം കരാര്‍ വ്യവസ്ഥയില്‍ ഇല്ലാതെ ടീ കോമിന് നഷ്ട പരിഹാരം നല്‍കാനുള്ള നീക്കത്തില്‍ അഴിമതി ആരോപണം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.