അബുദാബി: സിറോമലബാർ സഭയുടെ അൽമായ സംഘടനയായ ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് യുഎഇ യുടെ ഫുജൈറ യൂണിറ്റിന്റെ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഫുജൈറയിൽ നടന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.
കത്തോലിക്ക കോൺഗ്രസ് ഫുജൈറ സെൻട്രൽ കമ്മിറ്റി രൂപത പ്രതിനിധി റോണി മാത്യു സ്വാഗത പ്രസംഗം നടത്തി. ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ദീപം തെളിച്ച് സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
കത്തോലിക്ക കോൺഗ്രസ് ഫുജൈറ സെൻട്രൽ കമ്മിറ്റി രൂപത പ്രതിനിധി ജോർജ് മീനത്തെകോണിൽ ആമുഖ പ്രസംഗവും പ്രസിഡന്റ് ജിജോ വർഗീസ് അധ്യക്ഷ പ്രസംഗവും നടത്തി. സെക്രട്ടറി പോളി സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ സെക്രട്ടറി ജോസ്കുട്ടി ഒഴുകയിൽ വൈസ് പ്രസിഡന്റും മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബെന്നി മാത്യു, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഡേവിസ് എടകളത്തൂർ, യുഎഇ പ്രസിഡന്റ് ബിജു ഡോമിനിക്, കത്തോലിക്ക കോൺഗ്രസ് ഫുജൈറ ട്രഷറർ റെജി ആന്റണി എന്നിവർ ആശംസകളേകിയ ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ ബിജു വർഗീസ് നന്ദി പ്രസംഗവും നടത്തി.
കത്തോലിക്ക കോൺഗ്രസ് ഫുജൈറ സെൻട്രൽ കമ്മിറ്റി രൂപത പ്രതിനിധി ഷിബു ദേവസ്യ, ജയ റോണി, യൂത്ത് കോർഡിനേറ്റർ ആൻസൺ ജിയോ, വിനോജ് അഗസ്റ്റിൻ, ജാനറ്റ് ജോജോ എന്നിവർ വേദി നിയന്ത്രിച്ചു.
കത്തോലിക്ക കോൺഗ്രസ് ഫുജൈറ കുടുംബാംഗങ്ങളായ തോമസ് ഫിലിപ്പ് -ടെസ്സി ഫിലിപ്പ് ദമ്പതികൾ സഭയോടും വിശ്വാസത്തോടും കൂറും പ്രതിബദ്ധതയും പുലർത്തി പ്രവാസത്തിൽ 40 വർഷം പൂർത്തിയാക്കിയതിനും കത്തോലിക്ക കോൺഗ്രസ് ഫുജൈറയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ റോണി മാത്യു തന്റെ ബിസിനസിനോടൊപ്പം കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ മരുഭൂമിയിൽ പച്ചപ്പണിയിച്ച പ്രവാസി മലയാളി കർഷകനുള്ള അവാർഡും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ നിന്നും ഏറ്റുവാങ്ങി.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ദുബായ് ബാൻഡ് ഫീനിക്സ് ഒരുക്കിയ ലൈവ് മ്യൂസിക് ബാൻഡ്, കത്തോലിക്ക കോൺഗ്രസ് ഫുജൈറ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഗെയിംസ്, സമ്മാനദാനം, സിറോ മലബാർ 'ആന്തം', സ്നേഹ വിരുന്ന് എന്നിവ പരിപാടിക്ക് മിഴിവേകി.
പ്രോഗ്രാം കോർഡിനേറ്റർ ബിജു വർഗീസ്, കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ സുനിൽ ഫിലിപ്പ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പ്രിൻസ് എട്ടിയേക്കാട്ട്, ആൻസൺ ജിയോ, വൈസ് പ്രസിഡന്റുമാരായ റോയ് തോമസ്, ജോസഫ് കെ തോമസ്, ജോയിന്റ് സെക്രട്ടറി ലിഷ പ്രിൻസ്, ലേഡീസ് കോർഡിനേറ്റർ മേരിക്കുട്ടി ഡെസിനി, എക്സിക്യൂട്ടീവ് അംഗങ്ങളായ റിജോ ജോർജ്, അലക്സ് പി ജോസഫ്, അംഗങ്ങളായ ഡോളി സുനിൽ, ഷെറിൻ ജിജി, അനു ജിജോ, സന്ധ്യ ഷിബു, നിമ്മി പ്രിൻസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.