നോക്ക് : ക്രിസ്തുമസിന് ഒരുക്കമായി അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഡിസംബർ 21 ശനിയാഴ്ച് നോക്ക് സെൻ്റ് ജോൺസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും മ്യൂസിഷ്യനും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവും ആയ ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്. പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 350 ആളുകൾക്ക് മാത്രമായിരിക്കും. ഡിസംബർ 15 വരെയാണ് ധ്യാനം ബുക്ക് ചെയ്യുവാൻ സൗകര്യം ഉണ്ടായിരിക്കുക.
കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ക്രിസ്തുമസിന് ആത്മീയമായി ഒരുങ്ങാൻ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും - അലൻ: 0892285585, മനോജ്: 0892619625, തോമസ്: 0894618813 , ബിജോയ്: 0892520105
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.