വയനാട്-വിലങ്ങാട് ദുരന്തം: കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 ഭവനങ്ങളുടെ നിര്‍മ്മാണം ഈ മാസം തുടങ്ങും

വയനാട്-വിലങ്ങാട് ദുരന്തം: കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 ഭവനങ്ങളുടെ നിര്‍മ്മാണം  ഈ മാസം തുടങ്ങും

കൊച്ചി: വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങും.

ദുരന്തം നടന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധ സംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിത ബാധിതരോടുള്ള അവഗണനയാണ്.

മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാടും വിലങ്ങാടും മാറാതിരിക്കേണ്ടതിന് ചുവപ്പു നാടയുടെ തടസങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. മാത്രമല്ല ഭവന നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

സഭാ സംവിധാനത്തില്‍ ദുരിത ബാധിതര്‍ക്കുള്ള ഭവന നിര്‍മ്മാണത്തിനായി ഇതുവരെ 8,25,25,000 രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സഹകരിച്ചവരോടുള്ള നന്ദിയായും ദുരിത ബാധിതരോടുള്ള നീതിയായും ഈ മാസം തന്നെ അനുയോജ്യമായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് സമാപിച്ച കെസിബിസി യോഗം തീരുമാനിച്ചു.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും കെസിബിസി പ്രസ്താവനയില്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.